കേസ് ഒതുക്കിത്തീർക്കാനുള്ള ബിഷപ്പിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി ; ജലന്ധർ കത്തോലിക്കാ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പരാതി പിൻവലിക്കാൻ പാരിതോഷികം വാഗ്‌ദാനം ചെയ്ത കേസിൽ ഫാദർ ജെയിംസ് എർത്തയിലിനെ ഇന്ന് ചോദ്യം ചെയ്യും

ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിക്കാൻ പരാതി വാഗ്‌ദാനം ചെയ്ത വൈദികനെ ഇന്ന് ചോദ്യം ചെയ്യും. വൈദികനോട് ഹാജരാകാൻ നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ജലന്ധർ കത്തോലിക്കാ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പരാതി പിൻവലിക്കാൻ പാരിതോഷികം വാഗ്‌ദാനം ചെയ്ത കേസിലാണ് ഫാദർ ഫാ. ജെയിംസ് എർത്തയിലിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വികാരിക്ക് നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ട്.
ഫാദർ ഫാ. ജെയിംസ് എർത്തലയിൽ ഇന്നലെ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. ബിഷപ്പിനെതിരെ പരാതി നൽകിയ പീഡനത്തിരയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള സിസ്റ്റർ അനുപമയുമായാണ് സംഭാഷണം നടത്തിയിരിക്കുന്നത്.
ഒരു കോൺവെന്റ് നിർമിക്കുന്നതിനും അതിന് ആവശ്യമായ ഭൂമിയും വാങ്ങി നൽകാമെന്നും വൈദികൻ വാഗ്ദാനം നൽകുന്നുണ്ട്. ജലന്ധർ രൂപതയാണ് വാഗ്ദാനം നൽകിയിട്ടുള്ളതെന്ന് വൈദികൻ വ്യക്തമാക്കുന്നു. കേസ് പിൻവലിച്ചാൽ മാത്രമേ രൂപത വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha

























