സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു....32.02 ശതമാനമാണ് പോളിങ്, ചില ബൂത്തുകളിൽ പോളിങിനെ തടസപ്പെട്ടെങ്കിലും തകരാർ പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നു

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു. രാവിലെ 11.05 വരെയുള്ള കണക്കുകൾ അനുസരിച്ച് 32.02 ശതമാനമാണ് പോളിങ്. പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തിൽ മുന്നിലുള്ളത്.
തൃശൂർ–31.2%, മലപ്പുറം- 33.04%, വയനാട്- 31.35%, കാസർകോട്–30.89%, പാലക്കാട്–32.17%, കോഴിക്കോട്–31.5%, കണ്ണൂർ–30.01% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ വോട്ടിങ് മെഷീൻ തകരാറിലായതോടെ ചില ബൂത്തുകളിൽ പോളിങിനെ തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കുന്നത് കാണാമായിരുന്നു.
മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. മെഷീൻ മാറ്റി സ്ഥാപിച്ചു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിലും മെഷീൻ പണിമുടക്കിയതോടെ അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിക്കാനായത്.
https://www.facebook.com/Malayalivartha


























