സംഗീതത്തോടൊപ്പം നൃത്തത്തെയും ഉപാസിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ച ഗായിക മഞ്ജുഷയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ

മഞ്ജുഷയുടെ അപ്രതീക്ഷിത വിയോഗം ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ. 27 വയസുകാരിയ മഞ്ജുഷ മോഹന്‍ദാസ് വളയന്‍ച്ചിറങ്ങരക്കാര്‍ക്ക് പ്രിയപ്പെട്ട ഗായികയായിരുന്നു. ഏഷ്യാനെറ്റിന്റെ പ്രശസ്ത പരിപാടി ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് മഞ്ജുഷ മലയാളികളുടെ മനസ്സിൽ പ്രിയങ്കരിയായ ഗായികയായി മാറിയത്. സംഗീതത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച പ്രതിഭ ആയിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നൃത്തവിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. വെങ്ങോല വളയന്‍ചിറങ്ങര വെട്ടുകാട്ടില്‍ വീട്ടില്‍ അഞ്ജന കാലടി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ പി.ജി. നൃത്തവിഭാഗം വിദ്യാര്‍ത്ഥിനികൂടിയാണ്.
മഞ്ജുഷ ഇപ്പോൾ പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്. കാലടി സര്‍വകലാശാലയിലെ കലാപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം കുടിയായ മഞ്ജുഷ. സംഗീതത്തോടൊപ്പം നൃത്തത്തെയും ഉപാസിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് മഞ്ജുഷയെ തേടി ഈ ദുരന്തമെത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. ദിശമാറിയെത്തിയ ലോറി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മഞ്ജുഷ മോഹന്‍ദാസിനൊപ്പം അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു. രാവിലെ 9.30 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
മറ്റൊരു സൈക്കിള്‍ യാത്രക്കാരന്റെ ദേഹത്തേക്കാണ് ഇവരിലൊരാള്‍ വീണത്. ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാര്‍ക്കിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുയെും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മഞ്ജുഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha

























