കൂടെയുണ്ട് സര്‍ക്കാര്‍...ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും സര്‍ക്കാര്‍ സഹായം: രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സര്‍ക്കാരിന് അഭിമാനിക്കാം. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളൂടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഇനി സര്‍ക്കാര്‍ സഹായം. ശസ്ത്രക്രിയ ചിലവിനായി രണ്ടു ലക്ഷം രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിലുടെയാണ് സഹായവാഗ്ദാനം മുഖ്യമന്ത്രി അറിയിച്ചത്.
ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമല്ല. ഇവരുടെ വദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തിയ സര്‍ക്കാര്‍ ഇനി ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശസ്‌ക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ട്രാന്‍സ്!ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും.
ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും.
https://www.facebook.com/Malayalivartha

























