ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

യിലേക്ക് ജോലി അന്വേഷിച്ച് എത്തുന്ന ഏതൊരു മലയാളി പ്രവാസിയുടെയും കൈയിലെ ഏറ്റവും വലിയ ആയുധം എന്നത് ബിരുദ സർട്ടിഫിക്കറ്റ് ആണ് എന്നാൽ ഇനി നല്ലയൊരു ജോലി കണ്ടെത്താൻ ഈ സെർട്ടിഫികറ്റുകൾ മതിയാകില്ല. നേരത്തെ ഒരു ജോലി നേടാനായി ബിരുദ സർട്ടിഫിക്കറ്റും എക്സ്പെരിയൻസുമായിരുന്നു അത്യാവശ്യമായി വേണ്ടിയിരുന്നത് എന്നാൽ ഇന്ന് ഏറ്റവും അത്യാവശ്യം കഴിവാണ്.
ഇന്ത്യൻ പ്രവാസികൾക്ക് ഇത് കനത്ത തിരിച്ചടി. യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
യുഎഇയിലെ ഉന്നത വിദ്യാഭ്യാസം ശാസ്ത്ര ഗവേഷണ മന്ത്രാലയം സുപ്രധാന മുന്നറിയിപ്പുമായി രംഗത്ത്. 'മിഡോഷ്യൻ സർവകലാശാല' നൽകുന്ന ഒരു അക്കാദമിക് യോഗ്യതകളും ഇനി രാജ്യത്ത് അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് യുഎഇയിൽ ജോലി ചെയ്യാനോ പുതിയ ജോലി തേടാനോ ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് തന്നെ ബാധിക്കും.
യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്.
അതിനാൽ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിക്കുകയായിരുന്നു. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകുന്നത്.
കൂടാതെ ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ യുഎഇയിലെ തൊഴിൽ അല്ലെങ്കിൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഒരു കാരണവശാലും സ്വീകരിക്കില്ല. അതിനാൽ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യുഎഇയിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് അർത്ഥമാക്കുന്നത്.
അതേസമയം വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഇത് ഭാവിയിൽ ബാധിച്ചേക്കാമെന്നും വ്യക്തമാക്കുന്നു. യുഎഇയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും നിലവിൽ ജോലി ചെയ്യുന്ന പ്രവാസികളും ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ് തന്നെ ആ സ്ഥാപനത്തിന് യുഎഇയുടെ മന്ത്രാലയത്തിന്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. യുഎഇയിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ ബിരുദങ്ങൾ പോലെ തന്നെ വിദേശ ബിരുദങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.
എന്നാൽ അവ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് നിർബന്ധമായും ഉറപ്പാക്കണം. ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരവും നൽകിയിട്ടുണ്ട്. പ്രവാസികൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കേണ്ടത് അത്യാവശ്യമാണ് എന്നും അറിയിച്ചു.
ഫുജൈറ ഫ്രീ സോൺ അതോറിറ്റിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സർവകലാശാലയുടെ പ്രവർത്തന സംവിധാനങ്ങളിലും അക്കാദമിക് പ്രോഗ്രാം ഡെലിവറി നിയന്ത്രണങ്ങളിലും വീഴ്ചകൾ കണ്ടെത്തിയത്.
മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ മിഡോഷ്യൻ സർവകലാശാലയുടെ ഫുജൈറ ഓഫീസ് രജിസ്ട്രേഷൻ സേവനങ്ങൾ നൽകുകയും പ്രോഗ്രാമുകൾ നടത്തുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
വ്യക്തമായ ഗുണനിലവാര ഉറപ്പ് സംവിധാനമില്ലാതെ സർവകലാശാല ഓൺലൈൻ അക്കാദമിക് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്തിരുന്നു. അധികാരികൾക്ക് സമർപ്പിച്ച വിദ്യാർത്ഥികളുടെയും പ്രോഗ്രാം ഡാറ്റയുടെയും സൈറ്റിൽ യഥാർത്ഥത്തിൽ നിരീക്ഷിച്ചവയുടെയും ഇടയിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതും അംഗീകാരം പിൻവലിക്കാൻ കാരണമായി.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, സ്ഥാപനം ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ സമഗ്രമായ പരിശോധനയും സാങ്കേതിക വിലയിരുത്തലും മന്ത്രാലയം നടത്തിയിരുന്നു. മൂല്യനിർണ്ണയ ഫലങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം സർവകലാശാലയുടെ അംഗീകാരം പിൻവലിച്ചത്. ഇതോടെ, MoHESR-ന്റെ ഔദ്യോഗിക അംഗീകാര പട്ടികയിൽ സ്ഥാപനത്തിന്റെ പദവി അംഗീകാരമില്ലാത്തത് (Not Accredited) എന്നാക്കി മാറ്റി.
https://www.facebook.com/Malayalivartha
























