കുട്ടനാടിനോട് കനിവില്ലാതെ മുഖ്യന്‍...മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ല; അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല

മുഖ്യന്റെ നിലാപാട് പ്രതിഷേധാര്‍ഹമെന്ന് ചെന്നിത്തല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന ആലപ്പുഴയില്‍ നാളെ എത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടില്‍ സന്ദര്‍ശനത്തിനെത്തില്ല. ആലപ്പുഴയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം, ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രി കുട്ടനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ കുട്ടനാട്ടില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രിമാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പത്ത് മണിക്ക് ചേരുന്ന അവലോകന യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് സൂചന. ആലപ്പുഴയില്‍ കനത്ത മഴ ദുരിതം വിതച്ച കുട്ടനാട്ടില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനും പൊലീസിനും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പ് ലഭിക്കാറുള്ളതാണ്.
https://www.facebook.com/Malayalivartha

























