വെഡ്ഡിങ് മാള്‍ ഉദ്ഘാടനത്തിയ ദൂല്‍ഖര്‍സല്‍മാനെ കാണാനെത്തിയ തിരുവനന്തപുരം സ്വദേശി തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു

വെള്ളിയാഴ്ച നടന്ന കൊട്ടാരക്കര വെഡ്ഡിങ് മാള്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ തിരക്കിനിടയില്‍ കുഴഞ്ഞു വീണ് ഒരാള്‍ മരിച്ചു തിരുവനന്തപുരം പ്രാവച്ചമ്പലം പറമ്പിക്കോണം വീട്ടില്‍ ഹരിയാണ്(45) മരിച്ചത്. കൂടാതെ മുന്നുപേര്‍ക്ക് പരിക്കേറ്റു.
ഉദ്ഘാടകനായ ചലച്ചിത്ര താരം ദുല്‍ഖര്‍സല്‍മാനെ കാണാന്‍ ജനം തിക്കിത്തിരിക്കിയതിനിടെ ഹരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു. രാവിലെ പതിനൊന്നോടെ ആയിരുന്നു സംഭവം നടന്നത്. റോഡരികില്‍ ആയിരങ്ങള്‍ നിറഞ്ഞതോടെ എം.സി.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ബാരിക്കേഡും കടന്ന് വേദിയിലേക്കു ചാടിക്കയറാന്‍ ശ്രമിച്ച ചിലരെ സ്വകാര്യ സെക്യുരിറ്റിക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
https://www.facebook.com/Malayalivartha

























