വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യംത്തില്‍ അഭിനയിച്ചതിന് മോഹന്‍ലാലിന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്

വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും ശോഭനാനാ ജോര്‍ജ് അറിയിച്ചു.
ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത പരസ്യത്തില്‍ അങ്ങനെയൊരു രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കും. ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നതു കൂടി ചേര്‍ത്തുവേണം ഇത് വിലയിരുത്താന്‍.
പരമ്പരാഗത ഖാദി മേഖലയെ പിന്നോട്ടടിക്കുന്ന നടപടി കൂടിയാണ് ഇത്തരം പരസ്യങ്ങളെന്നും ശോഭനാ ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു
https://www.facebook.com/Malayalivartha

























