വിവാദ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍ തുടങ്ങി, ഗണേഷ്‌കുമാറും ആസിഫ് അലിയും ഉണ്ണിശിവപാലും പങ്കെടുക്കുന്നില്ല, ഗണേഷുമായി തര്‍ക്കമുള്ള ജഗദീഷ് പങ്കെടുക്കുന്നു

വിവാദ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍ തുടങ്ങി. ഗണേഷ്‌കുമാറും ആസിഫ് അലിയും ഉണ്ണിശിവപാലും പങ്കെടുക്കുന്നില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലില്ലാത്തതിനാലാണ് ആസിഫ് അലിയും ഉണ്ണിശിവപാലും എത്താത്തത്. എന്നാല്‍ അടുത്തിടെയുണ്ടായ ചില സംഭവങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാര്‍ പങ്കെടുക്കാത്തതെന്ന് അറിയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിചാരണ വനിതാ ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ കത്ത് ഗണേഷ് കുമാര്‍ ഇടപെട്ട് മുക്കിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. അത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാരണമാണ് ഗണേഷ് പ്‌ങ്കെടുക്കാത്തതെന്ന് അറിയുന്നു. മാത്രമല്ല ട്രഷററായ ജഗദീഷും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആക്രമിക്കപ്പെട്ട നടിയൊടൊപ്പം കൂടുതല്‍ ശക്തമായി നില്‍ക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഹര്‍ജിക്കെതിരെ നടി തന്നെ രംഗത്ത് വന്നതോടെ സംഘടനയ്ക്ക് തിരിച്ചടിയായി. അതിനാല്‍ ആ വിഷയം യോഗം ചര്‍ച്ച ചെയ്യും. മോഹന്‍ലാല്‍, സിദ്ധിഖ്, സുധീര്‍കരമന, ഇന്ദ്രന്‍സ്, ഇടവേളബാബു, ജയസൂര്യ, ഹണി റോസ്, രചന നാരായണന്‍കുട്ടി, ബാബുരാജ്, അജുവര്‍ഗീസ്, മുകേഷ്, ജഗദീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഈ യോഗത്തിന് ശേഷം പത്മപ്രിയ, പാര്‍വതി, രേവതി എന്നിവരുമായി ചര്‍ച്ച നടത്തും. ആക്രമണത്തിനിരയായ നടി ഉള്‍പ്പെടെ നാല് പേര്‍ സംഘടനിയില്‍ നിന്ന് രാജിവച്ചതും പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞതും ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
നടിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ജോയിമാത്യു, ഷമ്മി തിലകന്‍ എന്നിവരുമായി സംസാരിക്കും. ദിലീപിനെ തിരിച്ചെടുത്ത ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇക്കാര്യം ഉണ്ടായിരുന്നെന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതിനെ ആരും എതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം അജണ്ടയില്‍ ഇല്ലായിരുന്നെന്നും അംഗങ്ങള്‍് പ്രതികരണ ശേഷി ഇല്ലാത്തവരല്ലെന്നും കാട്ടി ജോയി മാത്യു പ്രസിഡന്റ് മോഹന്‍ലാലിന് കത്തയച്ചിരുന്നു. മണ്‍മറഞ്ഞ ആര്‍ടിസ്റ്റുകളെ അനുസമരിക്കാന്‍ അമ്മ പുറത്തിറക്കിയ സ്മരണികയില്‍ തിലകന്റെ ചിത്രം പോലും ഉള്‍പ്പെടുത്താത്തതിനെതിരെ ഷമ്മിതിലകന്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























