കൊലയില്‍ ഇനിയും പ്രതികളോ....അനീഷില്‍ നിന്നും പോലീസ് ചോദിച്ചറിയുന്ന രഹസ്യങ്ങള്‍ വേറെ, കൃഷ്ണന്‍ ശരിക്കും ഭയപ്പെട്ടിരുന്നത് ആരെ...തങ്ങള്‍ക്ക് മരണം അടുത്തുവെന്ന് കുടുംബം ഭയപ്പെട്ടത് ആരില്‍ നിന്നെറിയണമെന്നും നാട്ടുകാരുടെ ആവശ്യം

കൊലയാളി അനീഷും പോലീസിന്റെ കസ്റ്റഡിയിലെന്ന് രഹസ്യ വിവരം.അനീഷിനെ കൂടുതല്‍ തെളിവുകള്‍ക്കായി രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. കമ്പകക്കാനം കൊലയില്‍ ഇനിയും കൂട്ടിമുട്ടിക്കാത്ത കണ്ണികള്‍ പോലീസിന്റെ സംശയം ബലപ്പെടുത്തുന്നു. ലിബീഷിന്റെയും അനീഷിന്റെയും കഥ പൂര്‍ണ്ണമായും വിശ്വസിക്കാതെ കൊലയ്ക്ക് മാറ്റാരെങ്കിലും പ്രേരണ നല്‍കിയോ എന്നും പോലീസ് സംശയിക്കുന്നു. അനീഷ് കൊലയ്ക്ക് ഒരു ധൈര്യത്തിനായി മാത്രമാണ് ലിബീഷിനെ കൂടെക്കൂട്ടിയത്.
ലിബീഷും അനീഷും ഇണപരിയാത്ത ആത്മാര്‍ത്ഥ സൃഹൃത്തുക്കളാണ്. ഒരാളെ കിട്ടിയാല്‍ മറ്റെയാളെ പൊക്കാന്‍ ഒരുപാടുമില്ലെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. എന്നിട്ടും പോലീസ് അനീഷിനെ പുറത്തുകാണിക്കാത്തതിന് പിന്നില്‍ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം കൃഷ്ണന്‍ നടത്തിയ ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ്. കാരണം കൃഷ്ണന്‍ നടത്താത്ത ഇടപാടുകളില്ല. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. കൃഷ്ണന്റെ അടുത്ത അനുയായിയാണ് അനീഷ്. അനീഷും ഈ ഇടപാടുകളുമായി ബന്ധം ഉണ്ട്. സീരിയല്‍ നടിയുമായി ബന്ധപ്പെട്ട നോട്ടിരട്ടിപ്പ് കേസിലും അനീഷിന് ബന്ധമുണ്ട്. മന്ത്രവാദത്തിനായി ആള്‍ക്കാരെ എത്തിച്ചിരുന്നതും അനീഷ് വഴിയാണ്. കൃഷ്ണന് കൂടുതല്‍ ഇടപാടുകളും തമിഴ് നാട്ടുകാരുമായിട്ടാണ് ഇതില്‍ പോലീസിന് ഇനിയും കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.
അനീഷ് മൂന്നു വര്‍ഷം മുന്‍പു മന്ത്രവാദം പഠിക്കാനാണു കൃഷ്ണനെ സമീപിച്ചത്. തുടര്‍ന്ന് അനീഷിനെ കൃഷ്ണന്‍ ശിഷ്യനാക്കുകയായിരുന്നു. അനീഷിന്റെ ബൈക്കിലായിരുന്നു കൃഷ്ണന്റെ സ്ഥിരം യാത്ര. പിന്നീട് ചില വിഷയങ്ങളുടെ പേരില്‍ അനീഷും കൃഷ്ണനും അകന്നു. അതും പോലീസിന് അറിയാനുണ്ട്.
കൃഷ്ണന്‍ പൂജക്കായി വന്‍ തുക പലരില്‍ നിന്നും വാങ്ങിയിരുന്നു. അതിന്റെ ഫലം കിട്ടാതെ വന്നതോടെ പണം മടക്കിയാവശ്യപ്പെട്ട് പലരും കൃഷ്ണനെ ഭീഷണിപ്പെടുത്തിയതായും പോലീസിന് സൂചനയുണ്ട്. ആര്യയും സുശീലയും ആരെയോ ശരിക്കും ഭയപ്പെട്ടിരുന്നു. കൃഷ്ണനും കുടുംബവും പല മുറികളിലായി ആയുധം കരുതിയിരുന്നത് ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭയത്തിലാണ്. അതുകൊണ്ടാണ് ആക്രമണം ഉണ്ടായപ്പോള്‍ ആര്യക്ക് ഉടന്‍ കമ്പിവടിയുമായി അനീഷിനെ നേരിടാനായത്.
ഭാവഭേദമില്ലാതെ പത്രക്കാര്‍ക്ക് മുന്നില്‍ ലിബീഷ്
ബുധനാഴ്ച മൃതദേങ്ങള്‍ പുറത്തെടുത്ത വിവരമറിഞ്ഞു വ്യാഴാഴ്ച ലിബീഷ്, അനീഷിന്റെ അടിമാലിയിലെ വീട്ടിലെത്തി. പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ അനീഷ് കോഴിയെ അറുത്തു പൂജ നടത്തി. അനീഷും ലിബീഷും തമ്മില്‍ 15 വര്‍ഷത്തെ ബന്ധമുണ്ട്. അടിമാലിയില്‍ ബോര്‍വെല്‍ കമ്പനിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. പ്രതികളെക്കുറിച്ചു നിര്‍ണായക സൂചന ലഭിച്ചത് അടിമാലി സിഐ പി.കെ.സാബുവിനായിരുന്നു. കമ്പനിയിലെ ജോലിക്കിടെ മന്ത്രവാദവുമായി ബന്ധപ്പെട്ട് അനീഷും ലിബീഷും കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടില്‍ പോയിരുന്നു.അടിമാലിയിലുള്ള അനീഷിന്റെ സുഹൃത്തുമൊത്താണു ലിബീഷും അനീഷും കൃഷ്ണന്റെ വീട്ടില്‍ പോയിരുന്നത്. കൃഷ്ണന്റെ വീട്ടില്‍ മദ്യപാനം പതിവായിരുന്നു. ഇതോടെ അടിമാലയിലെ അനീഷിന്റെ സുഹൃത്ത് ഇവരുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. കൊലപാതക വിവരങ്ങള്‍ പുറത്തായതോടെ ഇയാളാണു കൃഷ്ണന്റെ വീട്ടിലെ സന്ദര്‍ശനത്തെക്കുറിച്ചും അനീഷിനെയും ലിബീഷിനെയും കുറിച്ചും അടിമാലി സിഐയെ അറിയിച്ചത്. തൊടുപുഴയില്‍ ബൈക്ക് നന്നാക്കുന്ന ജോലിയാണു ലിബീഷിന്. വീടിനോടു ചേര്‍ന്നാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്. !ഞായറാഴ്ച അടിമാലി സിഐ സാബുവും എഎസ്‌ഐമാരായ സി.വി.ഉലഹന്നാന്‍, സജി എന്‍.പോള്‍, സി.ആര്‍.സന്തോഷ്, എം.എം.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വേഷംമാറി വീട്ടിലെത്തുകയും ബൈക്ക് കേടായെന്നും നന്നാക്കാനായി കൂടെ വരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണു ലിബീഷ് വാഹനത്തില്‍ കയറിയത്. ചോദ്യംചെയ്തപ്പോഴാണു ലിബീഷ് കൊലപാതകത്തെക്കുറിച്ചു പുറത്തു പറഞ്ഞത്. ലിബീഷിന്റെ വീട്ടില്‍നിന്നും പോലീസ് കൊലക്കുപയോഗിച്ച ആയുധവും സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്.
നാലു പേരെയും കുഴിച്ചുമൂടാന്‍ കുഴിയെടുത്തത് ലിബീഷ്
മൃതദേഹങ്ങള്‍ കുഴിച്ചിടാനും തെളിവുകള്‍ നശിപ്പിക്കാനുമായി രണ്ടാമത്തെ രാത്രിയെത്തിയ അനീഷും ലിബീഷും മൂന്നു മൃതദേഹങ്ങള്‍ക്കരികെ, രക്തം തളംകെട്ടിയ നിലത്ത് തലയ്ക്കു കൈകൊടുത്ത് തളര്‍ന്നിരിക്കുന്ന അര്‍ജുനെയാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന അര്‍ജുന് തങ്ങളാണ് അക്രമികളെന്നു പറയാനറിയില്ലെന്ന് അറിയാമായിരുന്നിട്ടും കരുണയുണ്ടായില്ല. തലയില്‍ ചുറ്റികകൊണ്ട് പലതവണ ആഞ്ഞടിച്ചു.
കുഴിയില്‍ കിടന്ന് അര്‍ജുന്‍ ഞരങ്ങിയെങ്കിലും മണ്ണിട്ടു മൂടുകയായിരുന്നെന്ന് അറസ്റ്റിലായ ലിബീഷ് പോലീസിനോടു പറഞ്ഞു. അര്‍ജുന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശ്വാസംമുട്ടിയാണു മരണമെന്നു വ്യക്തം. കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ ഒരേ കുഴിയിലാണു മൂടിയിരുന്നത്. ആട്ടിന്‍കൂടിനുസമീപമാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. നേരത്തെ എടുത്തിരുന്ന ചെറിയ കുഴി വലുതാക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം എടുക്കുന്നതിനായി ചെല്ലുമ്പോഴാണു മകന്‍ അര്‍ജുന് ജീവനുണ്ടെന്ന് കണ്ടത്. ഉടന്‍ സമീപത്തെ ചുറ്റികയെടുത്ത് അടിച്ചുവീഴ്ത്തി. ഇതിനുശേഷം നാലുപേരെയും വലിച്ചിഴച്ച് കുഴിയിലേക്കെത്തിച്ചു. ആദ്യം കൃഷ്ണനെയും രണ്ടാമത് സുശീലയേയും പിന്നീട് ആര്‍ഷയേയും അര്‍ജുനേയും അടുക്കടുക്കായി കുഴിയിലേക്കു ചവിട്ടിത്താഴ്ത്തി. തുടര്‍ന്നാണ് മണ്ണിട്ട് മൂടിയത്. മൃതദേഹങ്ങള്‍ വലിച്ചിഴച്ച ഭാഗത്തെ രക്തക്കറ കഴുകിക്കളഞ്ഞു. വീടും ചെറുതായൊന്നു കഴുകി. രക്തക്കറ പൂര്‍ണമായി ഒഴിവാക്കാന്‍ സോപ്പ് ഉപയോഗിച്ച് കഴുകാനായി വീണ്ടും ഇവിടേയ്ക്ക് പോകാമെന്ന് അനീഷ് പറഞ്ഞെങ്കിലും ലിബീഷ് തടഞ്ഞു.
ഏറ്റവും മുകളിലായാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. ജീവനോടെയും മരിച്ചതിനു ശേഷവും കുഴിച്ചിടുമ്പോഴുണ്ടാകുന്ന ശാരീരിക വ്യതിയാനം കണക്കാക്കിയാണ് അര്‍ജുന്‍ മരിക്കുന്നതിനു മുമ്പാണു കുഴിച്ചുമൂടിയതെന്നു വ്യക്തമായത്.
കൃത്യം നിര്‍വ്വഹിച്ചത് മദ്യപിച്ചതിന് ശേഷം
കൃഷ്ണനെ കൊലപ്പെടുത്താന്‍ ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പുമായി അനീഷും ലിബീഷും 29 ന് രാത്രി 12 മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. വീട്ടിലെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വീട്ടില്‍ വളര്‍ത്തിയ ആടിനെ തല്ലിക്കരയിച്ചു . ആടിന്റെ കരച്ചില്‍ കേട്ട് കൃഷ്ണന്‍ പുറത്തെത്തി. കയ്യില്‍ കരുതിയ പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൃഷ്ണനെ കൊലപ്പെടുത്തി. പുറകെയെത്തിയ കൃഷ്ണന്റെ ഭാര്യയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരച്ചില്‍ കേട്ട് ഇവരെ നേരിടാന്‍ കമ്പിവടിയുമായാണ് മകളെത്തില്‍.ത്തിയത്. പ്രതിരോധിച്ച് നിന്ന മകള്‍ അനീഷിന്റെ നഖം കടിച്ചെടുത്തു. പക്ഷേ മകളെയും ഇവര്‍ തലയ്ക്കടിച്ചു വീഴ്ത്തി.
ഇതുകണ്ടെത്തിയ കൃഷ്ണന്റെ മകനും അനീഷിനെ മര്‍ദിച്ചു. മകന്‍ അല്‍പം മാനസികപ്രശ്‌നമുള്ള കുട്ടിയാണ്. പേടിച്ച് മുറിയിലേക്ക് ഓടിയപ്പോള്‍ വാക്കത്തി കൊണ്ട് മകനെവെട്ടി. മറ്റുള്ളവര്‍ക്കും വെട്ട് കൊടുത്തു. കൃഷ്ണന് അടുക്കളയുടെ പുറത്ത്, ഭാര്യ അടുക്കളയോട് ചേര്‍ന്ന മുറിയില്‍, മകള്‍ അടുക്കളയില്‍, മകന്‍ ഉള്ളിലുള്ള മുറിയില്‍, ഈ രീതിയിലായിരുന്നു മൃതദേഹം ജൂലൈ 29ന് കിടന്നത്.
എല്ലാവരും മരിച്ചുവെന്ന് ഉറപ്പാക്കി 3500 രൂപയും സ്വര്‍ണവും കവര്‍ന്ന ശേഷം നാലുമണിയോടെ കടവില്‍ കുളിച്ച ശേഷം തിരിച്ചു പോയി. ആദ്യ ദിവസം മൃതദേഹം വീട്ടില്‍ തന്നെയാണ് കിടന്നത്. ലിബീഷിന്റെ വീട്ടിലെത്തിയ ശേഷം പ്രതികള്‍ വെങ്ങലൂര്‍ കടവില്‍ കുളിയ്ക്കാന്‍ പോയി. ലിബീഷ് നാലുമാസം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഭാര്യയോട് മീന്‍പിടിക്കാന്‍ പോയെന്ന് പറഞ്ഞു. പിറ്റേദിവസമാണ് കുഴിച്ചിടാം എന്ന തീരുമാന എത്തിയത്.
https://www.facebook.com/Malayalivartha
























