സഖാവ് ഷര്‍ട്ട് തരംഗം തീര്‍ക്കുന്നു...'ലീഡര്‍ കുര്‍ത്തയുടെ കാലം കഴിഞ്ഞു, യുവാക്കള്‍ക്ക് പ്രിയം സഖാവ് ഷര്‍ട്ടിനോട്'

എങ്ങും സഖാവ് തരംഗം. 'ലീഡര്‍ കുര്‍ത്ത'യുടെ നിര്‍മ്മാണം നിര്‍ത്താനൊരുങ്ങി സംസ്ഥാന ബാദി ബോര്‍ഡ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം 2004ലാണ് ലീഡര്‍ കുര്‍ത്ത പുറത്തിറക്കിയത്. എന്നാല്‍ ഈ മോഡലിന് ഇപ്പോള്‍ ആവശ്യക്കാരില്ലാത്തതിനാല്‍ ലീഡര്‍ കുര്‍ത്തയുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് പറഞ്ഞു.
കാലം മാറിയതനുസരിച്ച് യുവാക്കളുടെ ട്രെന്‍ഡും മാറി. 600 രുപ മുതല്‍ വിലയുള്ള സഖാവ് ഷര്‍ട്ടുകളോടാണ് യുവാക്കള്‍ക്ക് പ്രിയമെ ന്നും ലീഡര്‍ കുര്‍ത്തയോടുള്ള ആകര്‍ഷണമൊക്കെ പോയെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ ഇഷ്ടപ്പെടുന്ന എന്‍ എം സി. മനില തുടങ്ങിയ ന്യൂജെന്‍ ഖാദി തുണിത്തരങ്ങളില്‍ സഖാവ് ഷര്‍ട്ട് ലഭ്യമാണെന്നും അവര്‍ വ്യക്തമാക്കി.
നാലുവര്‍ഷത്തോളമായി ലീഡര്‍ കുര്‍ത്തയ്ക്ക് ഡിമാന്‍ഡ് കുറവാണ്. പ്രായമായവര്‍ മാത്രമാണ് ലീഡര്‍ കുര്‍ത്ത അന്വേഷിച്ച് എത്തുന്നതെന്ന് ജീവനക്കാരും സമ്മതിക്കുന്നു. ഓണം ബക്രീദ് ഖാദി വിപണന മേള അവസാനിക്കുന്നതോടെ ലീഡര്‍ കുര്‍ത്ത ഓര്‍മ്മകളില്‍ മറയും. ലീഡര്‍ കുര്‍ത്ത ഇറങ്ങിയ സമയത്ത് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. ആ സമയത്ത് ഉത്പാദനവും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഖാദിയുടെ വ്യത്യസ്ത തുണിത്തരങ്ങള്‍ എത്തിയതോടെ ഇതിന്റെ ഡിമാന്‍ഡും കുറയുകയായിരുന്നു.
https://www.facebook.com/Malayalivartha
























