ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നു നീക്കി

ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കം ചെയ്തു. ഇതു സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് മേധാവി ഉത്തരവിറക്കി. ജില്ലാ െ്രെകംറെക്കാര്‍ഡ്‌സ് ബ്യൂറോയില്‍ ഗ്രേഡ് എഎസ്‌ഐയായ കെ. ജിതകുമാര്‍, തിരുവനന്തപുരം സിറ്റി നര്‍കോട്ടിക് സെല്ലില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എസ്.വി.ശ്രീകുമാര്‍ എന്നിവരെയാണു സര്‍വീസില്‍നിന്നു നീക്കം ചെയ്തത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടനടി സേനയില്‍നിന്ന് പുറത്താക്കണമെന്ന കേരളാ പോലീസ് ആക്ടിലെ 86 (2) ചട്ടപ്രകാരമാണു നടപടി.
ഇതേ കേസില്‍ മൂന്നു വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ടി. അജിത്കുമാറിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു കൊണ്ടുള്ള ഫയല്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു കൈമാറി. ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ പ്രകാരം പൊതുഭരണ വകുപ്പാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടത്.
എന്നാല്‍, ഡിവൈഎസ്പിക്കെതിരേ സര്‍ക്കാര്‍ വകുപ്പുതല അച്ചടക്ക നടപടി വൈകുന്നുവെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha
























