എവിടെ ഇവിടുത്തെ പോലീസ്...ആറാട്ടുപുഴ; കടല്‍ കാണാനെത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു

സാമൂഹിക വിരുദ്ധര്‍ അരങ്ങുവാഴുന്നു. ഭീതിയോടെ ആറാട്ടുപുഴ കടപ്പുറം. പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ട് കാറ!ിലും ബൈക്കുകളിലുമായി തിരികെപ്പോകാന്‍ ശ്രമിച്ച കുടുംബത്തെ, സംഘം ആളെക്കൂട്ടി ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ശേഷം വീണ്ടും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു....
ആറാട്ടുപുഴയില്‍ കടല്‍ കാണാനെത്തിയ കുടുംബത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകളെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഒപ്പമുള്ള പുരുഷന്മാരെ ഇവര്‍ മര്‍ദ്ദിച്ചു. പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ട് കാറ!ിലും ബൈക്കുകളിലുമായി തിരികെപ്പോകാന്‍ ശ്രമിച്ച കുടുംബത്തെ സാമൂഹ്യവിരുദ്ധര്‍ ആളെക്കൂട്ടി ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ശേഷം വീണ്ടും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.
കുടുംബത്തിന്റെ പരാതിയില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (ഉണ്ണിക്കുട്ടന്‍ –19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ ദേവ് ( അനിമോന്‍ 18 ), തഴവ കടുത്തൂ!ര്‍ അമ്പാടിയില്‍ ശ്യാം ( വാവ 18 ), ശരത് ( 20) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha
























