വനിതാ കണ്ടക്ടര്‍മാര്‍ ക്ലറിക്കല്‍ ജോലി ചെയ്യേണ്ടതില്ലെന്ന കെ.എസ്.ആര്‍.ടി.സി. നടപടി ശരിയെന്നു ഹൈക്കോടതി

വനിതാ കണ്ടക്ടര്‍മാര്‍ ക്ലറിക്കല്‍ ജോലി ചെയ്യേണ്ടതില്ലെന്ന കെ.എസ്.ആര്‍.ടി.സി. നടപടി ശരിയെന്നു ഹൈക്കോടതി. ആശ്രിത നിയമനം വഴി നിയമനം ലഭിച്ച വനിതാ കണ്ടക്ടര്‍മാര്‍ക്കു ക്ലറിക്കല്‍ ജോലി നല്‍കിയതു പിന്‍വലിച്ച കോര്‍പ്പറേഷന്റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തില്‍നിന്നു കരകയറ്റാന്‍ ഇത്തരം അടിയന്തര നടപടികള്‍ ആവശ്യമാണെന്നു ജസ്റ്റിസുമാരായ പി.ആര്‍. രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ക്ലറിക്കല്‍ ജോലി വിട്ട് കണ്ടക്ടര്‍ ജോലി ചെയ്യാനുള്ള നിര്‍ദേശം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. 15 വനിതാ കണ്ടക്ടര്‍മാരായിരുന്നു കോടതിയെ സമീപിച്ചത്
https://www.facebook.com/Malayalivartha
























