സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍

സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം അവിടെ നിന്ന് ഹെലികോപ്ടറില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കും.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തും. കേന്ദ്രസംഘം എത്തിയപ്പോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണക്കാക്കിയ 822 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.
ദുരന്തത്തിന്റെ വ്യാപ്തി വളരെയേറെയായതിനാല്‍ മാനദണ്ഡം നോക്കാതെ കേന്ദ്രസഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കും.
https://www.facebook.com/Malayalivartha

























