മഴയെടുത്ത ജീവനുകളില്‍ ഒരു കണക്കു പുസ്തകങ്ങളിലും ഇടം പിടിക്കാത്ത ഒരു വിഭാഗമുണ്ട്; ആ മിണ്ടാ പ്രാണികള്‍ അനുഭവിച്ച ജീവനെടുക്കുന്ന വേദന ആരറിയാനാണ്; ഇങ്ങനെയും ചിലതുണ്ട്; ഒരു മൃഗഡോക്ടര്‍ പങ്കുവച്ച ഉള്ളുലയ്ക്കുന്ന ചിത്രങ്ങള്‍

മഴകൊണ്ടുപോയ ജീവനുകളുടെ കണക്കില്‍ ഇടംപിടിക്കാത്ത ചിലതുണ്ട്. നൂറുകണക്കിന് കര്‍ഷകരുടെ ഉപജീവന മാര്‍ഗമായ ചില മിണ്ടാപ്രാണികള്‍. അവരുടെ ചേതനയറ്റ ശരീരങ്ങളെയോര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നവര്‍ ഒരു പക്ഷേ നമുക്ക് അന്യമായിരിക്കാം. ആ മിണ്ടാ പ്രാണികള്‍ അനുഭവിച്ച ജീവനെടുക്കുന്ന വേദന ആരറിയാനാണ് ഉപജീവനമാര്‍ഗമായ മിണ്ടാപ്രാണികള്‍ ചത്തുമലച്ചു കിടക്കുന്നത് കാണുമ്പോഴുള്ള ഉള്ളുലയ്ക്കുന്ന വേദന സമൂഹ മാധ്യമത്തിനു മുന്നില്‍ പങ്കുവയ്ക്കുകയാണ് സതീഷ് കുമാര്‍ എന്ന മൃഗഡോക്ടര്‍. ഒരു കണക്കു പുസ്തകങ്ങളിലും ഇടം പിടിക്കാത്ത അസംഖ്യം മിണ്ടാപ്രാണികള്‍ അനുഭവിച്ച വേദനയെക്കുറിച്ചാണ് സതീഷിന്റെ തുറന്നെഴുത്ത്.
സതീഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍(വയനാട്ടില്‍ നിന്നുള്ളതു മാത്രം);
1.

2.

3.

4.

5.
സതീഷിഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;
പെരുമഴയിലും വെള്ളപ്പാച്ചിലിലും അപകടമൊന്നുമില്ലല്ലോ എന്ന് അന്വേഷിച്ച സൗഹൃദങ്ങള്‍ക്ക് നന്ദി
ഞാന്‍ സുരക്ഷിതനാണ് പക്ഷേ ദുഖിതനും
എന്റെ തൊഴില്‍ മേഖലയിലെ നൂറു കണക്കിന് കര്‍ഷകരാണ് ഒരൊറ്റ രാത്രികൊണ്ട് സകല ജീവനോപാധികളും നഷ്ടപ്പെട്ട് അശരണരായത്
മനുഷ്യന്‍ അവന്റെ ജീവനേയും നിലനില്‍പ്പിനേയും പ്രതി വലിയ ആശങ്കയില്‍ നില്‍ക്കുന്ന ഒരു ദുരന്തമുഖത്ത് നിന്നുകൊണ്ട് മരിച്ചു പോയ മൃഗങ്ങളെപ്രതി വേദനിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട
എങ്കിലും ഒരു മൃഗഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വേദനിക്കുന്നു ജീവന്‍ നഷ്ടമായ അനവധി മൃഗ ജീവനുകളെ പ്രതിയും ഏക വരുമാനം നിലച്ചുപോയ അവയുടെ യജമാനന്മാരെപ്രതിയും
പാമ്പുകള്‍ പഴുതാരകള്‍ തുടങ്ങി രേഖപ്പെടുത്താതെ പോയ അസംഖ്യം മനുഷ്യേതര ജീവനുകളെപ്പറ്റിയും
https://www.facebook.com/Malayalivartha

























