കേരളത്തിലെ മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

കേരളത്തിലെ മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രളയവും ഉരുള്‍പ്പൊട്ടലും ബാധിച്ച പ്രദേശങ്ങളില്‍ നിരവധി പേരുടെ വീടുകള്‍ തകര്‍ന്നു. ജനങ്ങളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മന്ത്രി ട്വിറ്ററിലൂടെ ആശ്വാസ വാര്‍ത്ത അറിയിച്ചത്. സാഹചര്യങ്ങള്‍ സാധാരണ നിലയിലായാല്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി അതാത് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും സുഷമ ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha

























