ഇന്ന് ഉച്ചയ്ക്ക് പീഠനാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുമെന്ന് കേരള പോലീസ്

കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് കേരള പോലീസ്. ഇന്ന് ഉച്ചയോടെയാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനാണ് പോലീസിന്റെ നിലപാട്. അതേസമയം എവിടെ വെച്ചാകും ചോദ്യം ചെയ്യല്‍ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ബിഷപ്പിനെ വസതിയിലെത്തിയാണോ വിളിച്ചുവരുത്തിയാണോ ചോദ്യം ചെയ്യുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല .
എന്നാല്‍ രൂപതയ്ക്കുള്ളില്‍ നടത്തിയ അന്വഷണത്തെ തുടര്‍ന്ന് നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്നാണ് ബിഷപ്പിന്റെ വാദം. അന്വേഷണവുമായി പൂ!ര്‍ണമായും സഹകരിക്കുമെന്നാണ് ബിഷപ്പ് പഞ്ചാബ് പൊലീസിനെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























