കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടു മരണം, 12 പേര്‍ക്ക് പരിക്ക്

കൊട്ടിയത്ത് വാഹനാപകടത്തില്‍ രണ്ടു മരണം. കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍, കണ്ടക്ടര്‍ എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴുപേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലേകാലോടെയായിരുന്നു അപകടമുണ്ടായത്.
പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്. ബസ് ട്രക്കിനുള്ളിലേക്ക് കയറിയ നിലയിലാണ്.
ട്രക്കിന്റെ ഡ്രൈവറെ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. പൊലീസും അഗ്‌നിശമന സേനയും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും സൂപ്രണ്ടുമാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha

























