ഓണാവധി വെട്ടിക്കുറച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്

ഓണാവധി വെട്ടിക്കുറച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. വിദ്യാലയങ്ങളില്‍ ഓണാവധിക്ക് മാറ്റമില്ല. നേരത്തെ അറിയിച്ചതുപോലെ 20ന് വൈകിട്ട് ഓണാവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. 30ന് തുറക്കും. മഴക്കെടുതി കാരണം ക്ലാസ് നഷ്ടപ്പെട്ടതിനാല്‍ ഓണാവധി 24, 25, 26 എന്നിങ്ങനെ മൂന്നുദിവസമായി വെട്ടിച്ചുരുക്കിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത്.
സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തിങ്കളാഴ്ച പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.
https://www.facebook.com/Malayalivartha

























