നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും; സംസ്ഥാന സര്‍ക്കാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്ടറിലായിരിക്കും സന്ദര്‍ശനം നടത്തുക.
മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സര്‍ക്കാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. അതേ സമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇന്ന് രാജ്ഭവനിലായിരിക്കും പ്രധാനമന്ത്രി തങ്ങുക. കേരളത്തിലെ മഴക്കെടുതി നേരിട്ട് വിലയിരുത്തുന്നിതനാണ് മോദിയുടെ സന്ദര്‍ശനം.
https://www.facebook.com/Malayalivartha



























