മഴക്കെടുതി കാരണം; സ്‌കൂളുകള്‍ക്ക് ഇന്നു മുതല്‍ സ്‌കൂള്‍ അടച്ചിട്ട് ഓണാവധി നല്‍കി; ഇനി സ്‌കൂളുകള്‍ തുറക്കുന്നത് 29ന്

സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധിയില്‍ മാറ്റം. സ്‌കൂളുകള്‍ നാളെ അടച്ച് 29ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കനത്ത് മഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ നേരത്തെ പത്ത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.
കാലിക്കറ്റ് യുണിവേഴ്‌സിറ്റി 29ാം തിയതിവരെ അടച്ചു.31ാം തിയതിവരെ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കണ്ണുര്‍ യൂണിവേഴ്‌സിറ്റി 21ാം തിയതിവരെ നടത്താനിരുന്ന എല്ലാ പരിക്ഷകളും മാറ്റിവെച്ചു. പി.എസ്.സി നാളെ നടത്താനിരുന്ന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റി വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























