മുഖ്യനും നമുക്കൊപ്പം തന്നെ...പ്രളയക്കെടുതി: ചികിത്സക്കായി അമേരിക്കയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി; 19ന് നടത്താനിരുന്ന യാത്ര നീട്ടി വെച്ചു

വിറങ്ങലിച്ച് കേരളം. കേരളത്തില്‍ സമാനതകളില്ലാത്ത പ്രളയദുരന്തം ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ 19ന് നടത്താനിരുന്ന ചികിത്സാര്‍ത്ഥമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്ക യാത്ര നീട്ടിവച്ചു. ദുരന്ത ശമനത്തിനുശേഷമേ താന്‍ പോകുന്നുള്ളൂവെന്ന് ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അദേഹം അറിയിക്കുകയായിരുന്നു. 22 ന് ബക്രീദ് അവധിയായതിനാല്‍ അടുത്തമന്ത്രിസഭാ യോഗം 21ന് ചേരും. 19 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയായിരുന്നു അമേരിക്ക മയോ ക്ലിനിക്കില്‍ ചികിത്സാര്‍ത്ഥമുള്ള യാത്ര നിശ്ചയിച്ചിരുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യോമനാവിക സേനകളുടെ കൂടുതല്‍ യൂണിറ്റുകള്‍ വെള്ളിയാഴ്ച രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 23 ഹെലികോപ്ടറുകളും ഇരുനൂറിലേറെ ബോട്ടുകളും ലഭ്യമാക്കും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് മൂന്ന് ഹെലികോപ്ടറുകള്‍ വീതം എത്തും. തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ബോട്ടുകളും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. കൂടുതല്‍ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തീയതി സംസ്ഥാന ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ അടക്കമുള്ളവരുമായി ആലോചിച്ച് തീരുമാനിക്കും. ചികിത്സാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വഹിക്കുന്നതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇതിന് ആവശ്യമാണ്.
https://www.facebook.com/Malayalivartha



























