വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നു..ഇടുക്കിയില്‍ ജലനിരപ്പ് പരമാവധിയിലേക്ക്, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു...നിലവിലെ ജലനിരപ്പ് 2402.20 അടി...സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ തുടരുന്നു

ഇടുക്കിയില്‍ വീണ്ടും ആശങ്ക. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 2402.20 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.പുലര്‍ച്ചെ 5 മണിക്ക് തന്നെ കര നാവിക വ്യോമസേനകളും ദേശീയ ദുരന്തനിവാരണ സേനയും പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
ആലുവയില്‍ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സേനകളുടെ ഡിങ്കി ബോട്ടുകള്‍ക്ക് പുറമേ മത്സ്യബന്ധന യാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. മണിക്കൂറില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്നത്. കൂടുതല്‍ വെള്ളം പുറത്തുവിടാന്‍ ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ജലനിരപ്പ് ഇന്ന് തന്നെ പരമാവധിയിലെത്തുമെന്നാണ് കരുതുന്നത്. കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്ന കാര്യത്തില്‍ എറണാകുളം ജില്ലാഭരണകൂടവുമായി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കാനാകൂ എന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
അതേസമയം അണക്കേട്ടിലേക്ക് ഒഴുകിയെത്തുന്നതന് തുല്യമായി വെള്ളം ഒഴുക്കിവിടണമെന്നമാണ് കെഎസ്ഇബിയുടെ നിലപാട്. വൃഷ്ടിപ്രദേശത്ത് 120 സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏത് നിമിഷവും അണക്കെട്ട് തുറക്കേണ്ടി വരുമെന്നും കെഎസ്ഇബി അറിയിക്കുന്നു. ഇതിന്റെ ഭാഗമായാണ് പ്രദേശത്ത് ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് സംഭരണ ശേഷിയിലും താഴെയെത്തി. ഇതോടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha



























