Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

നിയമം അവിടെ നില്‍ക്കട്ടെ!! കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമാണ് പരിഗണിക്കേണ്ടത്; പ്രളയത്തില്‍ 142ന് പ്രസക്തിയില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടി ആക്കിക്കൂടേയെന്നു തമിഴ്‌നാടിനോട് സുപ്രീംകോടതി... കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ്

17 AUGUST 2018 09:11 AM IST
മലയാളി വാര്‍ത്ത

ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടി കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ചോദ്യം.

മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഇന്നലെ കേരളാ മുഖ്യമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണു കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിക്കൂടേയെന്നു തമിഴ്‌നാടിനോടു സുപ്രീം കോടതി. പ്രളയക്കെടുതിയിൽ 142 എന്ന കണക്കിനു പ്രസക്തിയില്ല. ജലനിരപ്പ് കുറയ്ക്കലാണ് ആദ്യപ്രശ്‌നം.

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണു രണ്ടാമത്തെ വിഷയമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജലനിരപ്പ് 139 അടി ആക്കിക്കൂടേയെന്നും കോടതി തമിഴ്‌നാടിനോട് ആരാഞ്ഞു. ദേശീയ ദുരന്തനിവാരണസമിതിയും മുല്ലപ്പെരിയാര്‍ പ്രത്യേകസമിതിയും ഉടന്‍ യോഗം ചേരാനും കോടതി നിര്‍ദേശിച്ചു. ഇടുക്കി സ്വദേശി റസല്‍ ജോയിയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. ജലനിരപ്പ് കുറയ്ക്കുന്നതു സംബന്ധിച്ച് ഇന്നു 12-നു മുമ്പ് നിലപാട് അറിയിക്കാനും മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയോടു കോടതി നിര്‍ദേശിച്ചു. സമിതിയുടെ നിലപാട് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും. പ്രളയം നേരിടാന്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നു കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അണക്കെട്ടിലേക്ക് 20,000 കുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തുന്നതെന്നും കനത്തമഴ തുടരുന്നതിനാല്‍ ജലനിരപ്പ് പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് അറിയിച്ചു. 142 അടിയായി നിലനിര്‍ത്താന്‍ കോടതി അനുവദിച്ച കാര്യവും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ഉമാപതി ചൂണ്ടിക്കാട്ടി. നിയമം അവിടെ നില്‍ക്കട്ടെയെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമാണു പരിഗണിക്കേണ്ടതെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

ഹര്‍ജിക്കാരന്റെ ഭാവന മാത്രമാണിതെന്നും ജലനിരപ്പ് 142 അടിയായിത്തന്നെ നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ സ്ഥിതി വിലയിരുത്താന്‍ കാബിനറ്റ് സെകട്ടറി ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. വെള്ളം ഒഴുക്കിവിടുകയാണെങ്കില്‍ നേരിടേണ്ട അടിയന്തരസാഹചര്യം കണക്കിലെടുക്കണം. ഇക്കാര്യത്തില്‍ എന്തെല്ലാം നടപടിയാണു സ്വീകരിക്കുകയെന്ന് അറിയിക്കാനും സമിതിയോടു കോടതി നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണസമിതിയും യോഗത്തില്‍ പങ്കെടുക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (1 hour ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (2 hours ago)

വയോധികന് ദാരുണാന്ത്യം...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (3 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (4 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (4 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (4 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (4 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (4 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (5 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (5 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (6 hours ago)

Malayali Vartha Recommends