തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തിൽ നിർണായക വിവരം പുറത്ത്. സംഭവിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറൻസിക് പരിശോധന ഫലത്തിൽ നിന്നും മനസിലാകുന്നത് . മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.
തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാവാം മരണകാരണം എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായ നിലയിൽ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു.
ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ഉണ്ടാകുന്നതല്ല. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നൽകിയിട്ടുണ്ട്. അബദ്ധവശാൽ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് സംശയമുയർന്നിട്ടുണ്ട്. തണ്ണിമത്തൻ കഴിച്ചതുകാരണമാണ് കുടുംബം മരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി .
https://www.facebook.com/Malayalivartha


























