പലയിടത്തും ജല സ്ത്രോതസുകൾ അഴുക്ക് ജലം കൊണ്ട് നിറഞ്ഞിരിക്കുന്നു ; പ്രതിസന്ധി ഘട്ടങ്ങളിൽ ശുദ്ധജലക്ഷാമത്തെ മറികടക്കാൻ ഫിൽട്ടർ സ്ട്രോകൾ

കേരളം മഴക്കെടുതിൽ പെട്ട് ദുരിതം പേറുമ്പോൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ശുദ്ധജലത്തിന് വേണ്ടിയാണ്. പല സ്ഥലങ്ങളിലും ശേഖരിച്ച് വച്ച ജലം തീർന്നുതുടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ലൈഫ് സ്ട്രോ. എത്ര അശുദ്ധ ജലമായാലും അതിനെ ശുദ്ധീകരിച്ച് ഉപയോഗിക്കാൻ കഴിയുന്ന നീളൻ കുഴലുകളാണ് ലൈഫ് സ്ട്രോ എന്ന് പറയുന്നത് . പ്രളയ ബാധിത പ്രദേശങ്ങളിലെല്ലാം ശുദ്ധജലം ലഭ്യമാകാൻ ഏറെ പ്രയാസമാണ്. പലയിടത്തും ജല സ്ത്രോതസുകൾ അഴുക്ക് ജലം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്തരം അവസരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണ് ലൈഫ് സ്ട്രോ.
കാടുകളിലേക്കും മറ്റു സാഹസിക കേന്ദ്രങ്ങളിലേക്കും ട്രാക്കിങ് നടത്തുന്നവർ ആണ് ലൈഫ് സ്ട്രോയുടെ ഉപഭോക്താക്കൾ. ഇത്തരം സാഹചര്യത്തിൽ ലൈഫ് സ്ട്രോ സാധാരണക്കാർക്കും ഉപയോഗിക്കാവുന്നതാണ്. എത്ര അശുദ്ധമായ വെള്ളമാണെങ്കിലും ലൈഫ് സ്ട്രോ ഉപയോഗിച്ച് ആ വെള്ളം ശുദ്ധീകരിക്കാനാകും. ഒരു ലൈഫ് സ്ട്രോയുടെ വില ആയിരത്തിയഞ്ഞൂറ് രൂപ ആണ്. ഇത്തരത്തിൽ ഒരു ലൈഫ് സ്ട്രോ ഉപയോഗിച്ച് ആയിരം ലിറ്ററോളം വെള്ളം ശുദ്ധീകരിക്കാനാകും. വെള്ളത്തിലുള്ള അപകടകാരിയായ ഭൂരിഭാഗം ബാക്ടീരിയകളെയും ലൈഫ് സ്ട്രോ വഴി ഒഴിവാക്കാനാകും.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha






















