മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്നാടിനോടുള്ള പ്രതിഷേധം സോഷ്യൽമീഡിയയിലും ശക്തം ; തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട് സർക്കാർ സ്വീകരിച്ച നിലപാടുകൾ വൻ വിവാദമായിരുന്നു. മുല്ലപ്പെരിയാറിൽ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ട് ഇരിക്കുമ്പോഴും സ്വാർത്ഥ താൽപര്യങ്ങളുടെ സംരക്ഷണത്തിനായി ഡാമിലെ വെള്ളത്തിന്റെ അളവ് കൂട്ടാൻ നിർദ്ദേശിച്ച പളനി സ്വാമിയുടെ നിലപാടിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.ഇപ്പോഴിതാ തമിഴ്‍നാട് മുഖ്യമന്ത്രിയുടെ പേജിൽ മലയാളികളുടെ പൊങ്കാല തുടങ്ങിയിരിക്കുകയാണ്.
പച്ചത്തെറിയും, Save Kerala ഹാഷ് ടാഗുകളും കൊണ്ട് എല്ലാ പോസ്റ്റുകളുടെയും കമന്റ് ബോക്‌സുകൾ നിറഞ്ഞിരിക്കുകയാണ്. വെള്ളം കൊടുക്കുന്ന ഞങ്ങളെ തിരിഞ്ഞു കൊത്തിയെന്നും മറ്റുമാണ് മിക്ക കമന്റുകളും. ഇനി എന്തെങ്കിലും ആവശ്യത്തിനായി കേരളത്തിനെ സമീപിച്ചാൽ ഞങ്ങൾ കൈ മലർത്തികാണിക്കുമെന്നും ആളുകൾ പറയുന്നുണ്ട്. ചില തമിഴ് സ്വദേശികളും കേരളത്തിന് സപ്പോർട്ടുമായി എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















