മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം വളരെ വ്യക്തം ; കേരളം പ്രളയ കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ കേന്ദ്രം കേരളത്തെ അവഗണിക്കുന്നതായി ആക്ഷേപം

കേരളം പ്രളയ കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ കേന്ദ്രം കേരളത്തെ അവഗണിക്കുന്നതായി ആക്ഷേപം. സംഭവിച്ച കെടുതികളൊന്നും ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് മാത്രം ഇതുവരെയും തോന്നിയില്ല എന്ന് ആക്ഷേപം ഉയരുന്നു. ചരിത്രത്തിലെത്തന്നെ ഏറ്റവും വിനാശകരമായ പ്രളയത്തിന് അടിയന്തിര സഹായമായി കേന്ദ്ര സർക്കാർ വാഗ്ദ്ധാനം ചെയ്തത് നൂറ് കോടി രൂപയാണ്. ഇതിനെതിരെ വലിയ രീതിയിൽത്തന്നെ പ്രതിഷേധം ഉയരുന്നു . ജനങ്ങളുടെ ജീവിതം വച്ച് രാഷ്ട്രീയം കളിക്കരുത് തുടങ്ങിയ വിമർശനങ്ങൾ പലകോണിൽ നിന്നും ഉയരുന്നു. ഇതിനെതിരെ മോദിസർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് പ്രശാന്ത് ഭൂഷൺ .
മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം വളരെ വ്യക്തമാണ്... വിദേശ യാത്രകള്‍ക്കായി 1484 കോട്, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4300 കോടി, പക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന കേരളത്തിന് വെറും 100 കോടി' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha






















