ബീഫ് കഴിക്കുന്ന കേരളത്തിന് സഹായം നല്‍കരുതെന്ന് ദേശീയ തലത്തില്‍ ക്യാമ്പയിന്‍...കേരളത്തിലെ പ്രളയക്കെടുതി ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തം; നാണിപ്പിക്കുന്ന പ്രസ്താവനയുമായി യുവമോര്‍ച്ചാ നേതാവ്

പ്രളയ ദുരന്തത്തില്‍ കേരള ഹേറ്റ് ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. കേരളത്തെ പരിഹസിച്ച് ക്യാമ്പെയ്ന്‍. ദുരന്തമാകുന്ന നേതാക്കള്‍. കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നം. ഇവരെ രക്ഷിച്ചാല്‍ ബീഫ് ചോദിക്കുമെന്നാണ് ഗോസംരക്ഷകരുടെ വാദം പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചു.ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നാണ് വിദ്വേഷ പോസ്റ്റുകള്‍. കേരളത്തിലെ ആളുകള്‍ മിക്കവരും പുറത്ത് ക്രിസ്ത്യന്‍, മുസ്ലീം രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്.
കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നം. ഇവരെ രക്ഷിച്ചാല്‍ ബീഫ് ചോദിക്കുമെന്നാണ് ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.
നൂറ്റാണ്ടിലെ വലിയ ദുരന്തത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ കൈത്താങ്ങായി സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവരും രാജ്യത്തിന് പുറത്തുള്ളവരും കൈകോര്‍ക്കുകയാണ്. കേരളത്തിന് സഹായവുമായി മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും എത്തുകയും കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. അതിനിടെ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തില്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ മത ജാതി രാഷ്ട്രീയം പറഞ്ഞ് കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. തെലങ്കാന ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് ഉള്‍പ്പെടയുള്ള പ്രചാരണവുമായി രംഗത്തുള്ളത്
.
ബീഫ് കഴിക്കുന്ന കേരളത്തിന് സഹായം നല്‍കരുതെന്ന തരത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. അവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കും, ഭഗവാന്‍ അയ്യപ്പന്റെ ശാപമാണ്, കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം, ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തമാണ് ഇത്, തുടങ്ങിയ ട്വീറ്റുകളുമായും കേരളത്തെ സഹായിക്കരുതെന്ന ആവശ്യവുമായാണ് പലരും എത്തുന്നത്. ഒരു ആയുസ്സ് മുഴുവന്‍ സ്വരൂപിച്ചതെല്ലാം ഒരുനിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ കയ്യിലൊതുങ്ങുന്നതുമാത്രമായാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മിക്കവര്‍ക്കും ആകെയുള്ളത് വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കയ്യിലെടുത്തതെന്തോ അത് മാത്രമാണ്.
നമ്മള്‍ ആരാധിക്കുന്ന പശുക്കളെ കൊല്ലുന്ന കേരളത്തിലെ ആളുകള്‍ക്ക് സഹായം നല്‍കേണ്ടതുണ്ടോയെന്നാണ് പലരുടെയും ചോദ്യം!! അതേസമയം, പുറത്തു നിന്നും വലിയ സാമ്ബത്തിക സഹായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഓരോ പൊലീസുകാരനും തന്റെ ഒരു ദിവസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒ.പി.സിംഗ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്.
20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്ബളം നല്‍കും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്നും അറിയിച്ചു.
" fhttps://www.facebook.com/Malayalivartha

























