കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ പെടാപ്പാട്പെട്ട് നാവിക സേന ; സഹായിക്കാനെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ച് 17 കാരന്റെ ക്രൂരവിനോദം

കുടുങ്ങി കിടക്കുന്ന ആയിരങ്ങളെ രക്ഷിക്കാൻ സജീവമായി നാവിക സേനയും സന്നദ്ധ പ്രവർത്തകരുമെല്ലാം രാപ്പകലില്ലാതെ അധ്വാനിക്കുംപ്പോൾ ചിലർ അത്തരം വിലപ്പെട്ട സഹായങ്ങൾ ചൂഷണം ചെയ്യുകയാണ്.
വെള്ളത്താൽ ചുറ്റപ്പെട്ടു പോയവർ ടെറസിൽ കയറി ചുവന്ന തുണിയോ . sos എന്നെഴുതിയ ബോർഡോ ഉയർത്തി കാണിക്കണം എന്ന് നിര്ദേശമുണ് ണ്ടായിരുന്നു . എന്നാൽ ഇത്തരം അത്യാവശ്യ ഘട്ടത്തിൽ യുവാക്കൾ ഇതിനെ ദുരുപയോഗം ചെയ്യുന്നു. 17 വയസുള്ള ഒരു ആൺകുട്ടീ ചുവന്ന ഷിർട്ട് ഊരി പിടിച്ചു വീശുന്നത് കണ്ടിട്ട് നാവിക സേന വളരെ പ്രയാസപ്പെട്ട് അവിടേക്കെത്തി.
സേന എത്തിയപ്പോൾ ചെറുപ്പക്കാരൻ ഷർട്ട് ധരിച്ചിട്ട് അവർക്കൊപ്പം സെൽഫിയെടുത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞു. ഈ സംഭവം നാവികസേനാ തന്നെയാണ് അറിയിച്ചത്. കുടുങ്ങികിടക്കുന്നവരുടെ ജീവന് പോലും വിലയില്ലാത്ത ഇത്തരം നീചമായ തമാശകൾ ഇത്രയും ദുരിതങ്ങൾ നേരിട്ടിട്ടും മലയാളികൾ പഠിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























