സാനിറ്ററി നാപ്കിന്‍സ് ആവശ്യമാണെന്ന പോസ്റ്റിന് താഴെ അശ്‌ളീല കമന്റിട്ട ലുലു ജീവനക്കാരന്റെ പണിപോയി

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റില്‍ അധിക്ഷേപകരമായ കമന്റിട്ട ലുലു ജീവനക്കാരന്‍ രാഹുല്‍ സി.പി പുത്തലത്തിനെ സ്ഥാപനം സസ്‌പെന്റ് ചെയ്തു. ഉടനെ പുറത്താക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
സാനിറ്ററി നാപ്കിന്‍സ് ആവശ്യമാണെന്ന പോസ്റ്റിന് താഴെയായിരുന്നു അശ്ലീലം കലര്‍ന്ന കമന്റ് ഇയാള്‍ പോസ്റ്റിയത്. ഇതിനെതിരെ വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ലുലു അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ കമന്റിട്ട രാഹുല്‍ മാപ്പ് അപേക്ഷയുമായി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























