ഓണപ്പരീക്ഷ നീട്ടി; പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പാഠപുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി

പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പാഠപുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ത്തന്നെ 36 ലക്ഷം പുസ്കങ്ങള്‍ അച്ചടിച്ചുണ്ട്. അവ വിതരണം ചെയ്യാന്‍ കെ.ബി.പി.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ ഓണപ്പരീക്ഷ നീട്ടിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കുട്ടികളുടെ യൂണിഫോമും നഷ്ടപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യൂണിഫോം സൗജന്യമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും.മഴയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഓരോന്നിനും വെവ്വേറെ അപേക്ഷ നല്‍കുന്ന സാഹചര്യം ഒഴിവാക്കും. ഇതിനായി ഐ.ടി അടിസ്ഥാനത്തിലുള്ള സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























