മലയിടിച്ചിലിനെ തുടര്‍ന്ന് തെന്മല-ചെങ്കോട്ട പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ഇളവ്

മലയിടിച്ചിലിനെ തുടര്‍ന്ന് തെന്മല-ചെങ്കോട്ട പാതയില്‍ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ഗതാഗത നിരോധനത്തിന് ഇളവ് നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ദേശീയപാതാ വിഭാഗത്തിന്റെ പരിശോധനയുടെ പശ്ചാത്തലത്തിലാണ് ഭാഗിക ഗതാഗതത്തിന് അനുമതി നല്‍കുന്നത്.
കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ക്ക് പുനലൂര്‍ മുതല്‍ എം.എസ്.എല്‍.വരെയും എതിര്‍ ദിശയില്‍ എം.എസ്.എല്‍ മുതല്‍ ചെങ്കോട്ട വരെയും സര്‍വീസ് നടത്താം. രാവിലെ ആറിനും വൈകിട്ട് ആറിനും മധ്യേയാണ് യാത്രാനുമതി നല്‍കിയത്. പൊലീസിന്റെ സിറ്റി, റൂറല്‍ മേധാവികള്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ ഗതാഗത നിയന്ത്രണത്തിനുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.
https://www.facebook.com/Malayalivartha

























