മെഡിക്കല്‍ ക്യാമ്പുകൾക്കൊപ്പം ഒരു ആയുര്‍വേദ യൂണിറ്റ്; ആയുര്‍വേദ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 16 അംഗസംഘം ചെങ്ങന്നൂരില്‍

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. മഴക്കെടുതികളെത്തുടര്‍ന്ന് ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആയുര്‍വേദ ക്യാമ്പ് തുടങ്ങിയതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എല്ലാ മെഡിക്കല്‍ ക്യാമ്പുകളോടൊപ്പവും ഒരു ആയുര്‍വേദ യൂണിറ്റ് കൂടി തുടങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 16 അംഗസംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. സി. രഘുനാഥന്‍ നായരുടെയും ആര്‍.എം.ഒ. ഡോ. ഗോപകുമാറിന്റേയും നേതൃത്വത്തിലുള്ളതാണ് സംഘം. ക്യാമ്പില്‍ വരുന്നവര്‍ക്ക് നല്‍കുവാനുള്ള എല്ലാതരത്തിലുമുള്ള ആയുര്‍വേദ മരുന്നുകളും ലഭ്യമാക്കിയുട്ടുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
https://www.facebook.com/Malayalivartha
























