കമിതാക്കളെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വിതുരയിലെ ലോഡ്ജില്‍ കമിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിന്‍ (28), ആര്യന്‍കോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിതുരയിലെ ലോഡ്ജിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു.
https://www.facebook.com/Malayalivartha























