'കടപ്പുറം ടീമല്ലേ ഇതിനപ്പുറം കാണിക്കും ഈ തെണ്ടികള്‍'; ദുരന്തത്തിന് സഹായമായെത്തിയ മത്സൃത്തൊഴിലാളികളെ വംശീയമായി അപമാനിച്ച ആള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കണക്കറ്റ വിമര്‍ശനം

ദുരിത മുഖത്ത് ആരുടെയും ക്ഷണം കൂടാതെ പലയിടത്തും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനെത്തിയവരാണ് ഈ മത്സ്യത്തൊഴിലാളികള്‍. ലോകം മുഴുവന്‍ അവരെ കയ്യടിയോടെ സ്വീകരിക്കുമ്പോള്‍.. അവരെ വംശീയമായി അതിക്ഷേപിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകുന്നുണ്ട് അവര്‍ ആരോടും പരാതി പറയുന്നുമില്ല.
നേവിയുടെ റബ്ബര്‍ ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ ഒരു കുടുമ്പത്തിന് ഒരു ചിന്തയും കൂടാതെ തന്റെ പുറം കാണിച്ചു കൊടുത്ത യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നറഞ്ഞു നിന്നത് നാമെല്ലാവരും കണ്ടതാണ് ഒപ്പം ഏറെ കയ്യടിയും നേടിയിരുന്നു ഈ യുവാവ്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശി ജൈസല്‍ കെ പി
എന്ന മല്‍സ്യതൊഴിലാളിയാണ് ആയുവാവ്. എന്നാല്‍ യുവാവിനെ വംശീയമായി അതിക്ഷേപിച്ചിരിക്കുകയാണ് രാജീവ് രാജ് എന്ന ആള്‍.
ഇദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമുഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ഉയരുന്നത്. വരും ദിവസങ്ങള്‍ക്കെതിരെ നിയമ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























