ദുരിതബാധിതര്‍ക്കായി വസ്ത്രം ചോദിച്ചവര്‍ക്ക് തന്റെ കടയിലെ മുഴുവന്‍ തുണികളും നല്‍കി ഫൈസല്‍ എന്ന യുവാവ്

കാലവര്‍ഷക്കെടുതികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സന്നദ്ധ സംഘടന കുറച്ചു വസ്ത്രങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ കട പൂര്‍ണമായും വിട്ടുനല്‍കി യുവവ്യാപാരിയായ ഫൈസല്‍ മാതൃകയായി.
കല്‍പറ്റ പിണങ്ങോട് റോഡിലെ കല്‍പറ്റ റെഡിമെയ്ഡ്‌സ് ഷോറൂം ഉടമ പി.കെ. ഫൈസലാണ് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ചത്. സഹായം തേടിയെത്തിയ ഫൈറ്റ് ഫോര്‍ ലൈഫ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ഷോറൂമിലെ ലക്ഷക്കണക്കിന് രൂപയുടെ പുത്തന്‍ വസ്ത്രങ്ങള്‍ സംഭാവനയായി വിട്ടുനല്‍കുകയായിരുന്നു. പഴയ വൈത്തിരി സ്വദേശിയായ ഫൈസല്‍ കല്‍പറ്റ പുളിയാര്‍മലയിലാണ് താമസം.
https://www.facebook.com/Malayalivartha
























