ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്; രക്ഷാ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് അപ്പാനി ശരത്; എന്നാലാവുന്നത് ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണമെന്നും ശരത്

ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ പ്രളയത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിച്ചവര്‍ക്ക് നന്ദിയറിയിച്ച് നടന്‍ ശരത് അപ്പാനി. യഥാര്‍ഥ ദൈവം മനുഷ്യരാണെന്നും അത് തിരിച്ചറിഞ്ഞ നിമിഷമാണ് ഇതെന്നും ശരത് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവര്‍ ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവള്‍ക്കിപ്പോള്‍ ചെറിയ ഇന്‍ഫെക്ഷനുണ്ട്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.
ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്.
എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























