'പട്ടാള യൂണിഫോമില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാള്‍ ആള്‍മാറാട്ടക്കാരന്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ വ്യാജമെന്ന് ഇന്ത്യന്‍ ആര്‍മി

ദുരന്തങ്ങള്‍ക്കിടയിലും തരം താണ രാഷ്ട്രീയക്കളികള്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സൈനികന്‍ വിമര്‍ശനം ഉന്നയിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യന്‍ ആര്‍മി. സൈന്യത്തിന്റെ യൂണിഫോം ധരിച്ച ആള്‍മാറാട്ടക്കാരനാണെന്നും ഇത്തരത്തിലുള്ള പ്രചരണം അവാസ്തവമാണെന്നും സൈന്യം അറിയിച്ചു.മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും. ആര്‍മി കേരളത്തില്‍ വന്നതുകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകില്ലെന്നും ആര്‍മി ഭരണം പിടിച്ചെടുക്കില്ലെന്നും സൈനിക യൂണിഫോമില്‍ എത്തിയ യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികളാണ് ഈ വീഡിയോ വ്യാാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് എഡഡിജിപിഐ ഇന്ത്യന്‍ ആര്‍മി ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കിയത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുക്കുമെന്ന് കേരള പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. വിമര്‍ശനം ഉന്നയിച്ച ആള്‍ സൈനികല്ലെന്നും ഇയാള്‍ യൂണിഫോം ദുരുപയോഗപ്പെടുത്തുകയായലരുന്നുവെന്നും സൈന്യം അറിയിച്ചു. വീഡിയോയെ സംബന്ധിച്ച് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സൈബര്‍ പോലീസിനോടാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്
https://www.facebook.com/Malayalivartha


























