പ്രളയത്തില്‍ ചീറിപ്പാഞ്ഞ ലോറികള്‍ എല്ലാവര്‍ക്കും അത്ഭുതം...അവര്‍ രക്ഷകരായി നൂറുകണക്കിനാളുകള്‍ക്ക്..ആളെക്കൊല്ലിയെന്ന ചീത്തപ്പേര് മാറ്റിയെടുത്ത് ടിപ്പറുകളും ടോറസുകളും

ടിപ്പറുകളെ രക്ഷകരായി കണ്ട് പ്രളയ നിവാസികള്‍. വാഹനത്തിന്റെ ഉയരവും ഉയര്‍ന്നു നില്‍ക്കുന്ന സൈലന്‍സറുകളുമാണ് ടോറസ് ലോറികളെ വെള്ളക്കെട്ടുകളില്‍ അജയ്യനാക്കുന്നത്. 10 ചക്രങ്ങളുള്ള ടോറസുകള്‍ ചെളിയില്‍ തെന്നുകയുമില്ല. ചില ഇടയങ്ങളില്‍ 12 വീലുകളുള്ള ടോറസുകളും സേവനം നടത്തുന്നുണ്ട്.
കാലങ്ങളായി 'ആളെക്കൊല്ലി' എന്ന ചീത്തപ്പേരിന് ഉടമയാണ് ടോറസ് ലോറികളും ടിപ്പര്‍ ലോറികളും. ചെറുവാഹനങ്ങളുടെയും കാല്‍നടയാത്രികരുടെയുമൊക്കെ കണ്ണില്‍ ജീവനെടുക്കുന്ന രാക്ഷസവാഹനത്തിന്റെ രൂപമാവും അവര്‍ക്ക്. എന്നാല്‍ രൂക്ഷമായ ഈ പ്രളയ കാലത്ത് ആ ധാരണ ഈ വാഹനങ്ങള്‍ തിരുത്തിയിരിക്കുന്നു. തങ്ങളുടെയുള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.
റോഡുകളില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം. കുത്തൊഴുക്ക്. ഒറ്റപ്പെട്ട പ്രദേശങ്ങള്‍ നിരവധി. മറ്റെല്ലാ വാഹനങ്ങളും പരാജയപ്പെട്ട അവസ്ഥ. സമാനതകള്‍ ഇല്ലാത്ത വെള്ളപ്പൊക്കത്തില്‍ പകച്ചു നിന്ന വൈക്കത്തുകാര്‍ക്ക് മുന്നില്‍ വില്ലന്മാര്‍ നായകന്മാരായി. പെരുംവെള്ള പാച്ചിലിനെ പ്രതിരോധിച്ചു മുക്കിലും മൂലയിലും ടിപ്പറുകള്‍ പാഞ്ഞെത്തി. മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങളുടെ ജീവനുകള്‍ ഇക്കരെയെത്തിച്ചു. തുരുത്തുകളില്‍ ഒറ്റപ്പെട്ടവരെ തേടിയും ചെറുവളങ്ങളുമായും അവരെത്തി. അങ്ങനെ നൂറോളം ട്രിപ്പുകള്‍. വൈക്കത്തുകരെല്ലാം സുരക്ഷിതര്‍.
പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പരാജയപ്പെടുമ്പോള്‍ രക്ഷകനാകുന്നത് ടോറസുകളും ടിപ്പറുകളുമാണ്. രക്ഷാദൗത്യവുമായി വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ അനായാസേനെ കുതിക്കുകയാണ് ടോറസുകള്‍.
കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അഞ്ഞൂറോളം ടോറസുകളാണ് പ്രളയബാധിത മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളെ രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നതിനും ഭക്ഷണവും സന്നദ്ധപ്രവര്‍ത്തകരെയും രക്ഷാസേനയെയുമൊക്കെ എത്തിക്കുന്നതിനും ടോറസുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ രൂക്ഷമായ ഈ പ്രളയ കാലത്ത് ആ ധാരണ ഈ വാഹനങ്ങള്‍ തിരുത്തിയിരിക്കുന്നു. തങ്ങളുടെയുള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























