ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍

ലോകത്തിന്റെ പലഭാഗത്ത് നിന്ന് കേരളത്തിന് സഹായവും പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാതൃകയായിരിക്കുകയാണ് ഒരു വീട്ടമ്മ.
ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ സ്വര്‍ണ കമ്മല്‍ ഊരി നല്‍കിയാണ് വീട്ടമ്മ മാതൃകയായത്. മലപ്പുറം വൈലോങ്ങര സി.പി.എം കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരി പറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് പിരിവിലേക്ക് കമ്മല്‍ ഊരി നല്‍കിയത്.
അതേസമയം, പ്രളയക്കെടുതിയില്‍ 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ 164 കോടി എത്തിയിട്ടുണ്ട്.
ലഭിച്ച വാഗ്ദാനങ്ങളുടെ കണക്കനുസരിച്ച് 450 കോടി രൂപ ഉടന്‍ അക്കൗണ്ടിലെത്തുമെന്നാണ് കണക്കാക്കുന്നത്. വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക.
https://www.facebook.com/Malayalivartha


























