അതൊക്കെ പിന്നെയാവാം ചേച്ചി! അതിന് നിന്നാല്‍ സമയം വൈകും; ഇരിങ്ങാലക്കുടയിലെ ക്യാംപിലെ സ്ഥിതി സാധാരണ നിലയിൽ ആക്കിയതിന് ശേഷം അടുത്ത സ്ഥലത്തേക്ക് പോവാനിറങ്ങിയ ടൊവിനോ ആരാധികയ്ക്ക് നൽകിയ മറുപടി ഇങ്ങനെ

ഇരിങ്ങാലക്കുടയില്‍ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാംപില്‍ ടൊവിനോയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അരിച്ചാക്ക് ചുമന്നും പച്ചക്കറികളെത്തിച്ചും താരം ക്യാംപില്‍ സജീവമായിരുന്നു. താരമാണെന്നുളളതിന്റെ യാതൊരുവിധ ജാഡയുടെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലില്ലായിരുന്നു. തനി തൃശ്ശൂരുകാരനായി ഇടപെടുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നാവശ്യപ്പെട്ടാണ് താരം പോയത്. ഫേസ്ബുക്ക് ലൈവിലൂടെയാും അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് മാത്രമല്ല ദുരിതാബാധിതര്‍ക്കൊപ്പം നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന താരത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. വീടുകളില്‍ ഒറ്റപ്പെട്ട് പോയവരെ സഹായിക്കുന്നതിനായി പോയപ്പോള്‍ പലരും വീടുവിട്ടിറങ്ങാന്‍ തയ്യാറാവുന്നില്ലെന്നും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്താണെങ്കില്‍ക്കൂടിയും പിന്നീട് നിങ്ങളിലേക്കെത്തുന്നത് ബുദ്ധിമുട്ടാവാന് സാധ്യതയുണ്ടെന്നും തങ്ങളോടൊപ്പം വരണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. ടൊവിനോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്.
ഇരിങ്ങാലക്കുടയിലെ ക്യാംപിലെ സ്ഥിതി സാധാരണനിലയിലേക്കായതിന് ശേഷം അടുത്ത സ്ഥലത്തേക്ക് പോവാനിറങ്ങിയ ടൊവിനോയെ കൈയ്യടിച്ചാണ് യാത്രയാക്കിയത്. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും തങ്ങളില്‍ ആരെങ്കിലുമൊക്കെ ഇവിടെ കാണുമെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു ചേച്ചി സെല്‍ഫി ചോദിച്ചത്. അതൊക്കെ പിന്നെയാവാമെന്നും അതിന് നിന്നാല്‍ സമയം വൈകുമെന്നും പെട്ടെന്ന് തന്നെ അടുത്ത ക്യാംപുകളിലേക്കെത്തണമെന്നുമായിരുന്നു താരം പറഞ്ഞത്.
https://www.facebook.com/Malayalivartha


























