രണ്ട് പേരുടെ മൃതദേഹങ്ങള്‍ക്ക് പിന്നാലെ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു... പറവൂര്‍ കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി

പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടുകൂടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പറവൂര്‍ കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിമട ഇടിഞ്ഞാണ് അപകടം നടന്നത്. 90 വർഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ തകർന്നുവീഴുകയായിരുന്നു.
തൂണും വരാന്തയും ചേർന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഭക്ഷണവുമായി എത്തിയ ഹെലികോപ്ടറിൻെറ ശക്തമായ പ്രകമ്പനം കൊണ്ടാണ് കെട്ടിടം തകർന്നതെന്ന് ആളുകൾ പറയുന്നു. നാല് കേന്ദ്രങ്ങളിലായി 1300ഓളം പേരാണ് ഇവിടെയുള്ളത്.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കൊച്ചൗസേപ്പ്, ജോമോന്‍, പൗലോസ് എന്നിവരുടെ മൃദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്‌ക്കല്‍ ജെയിംസ്, ശൗരിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്.
സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പ്രളയത്തില്‍ അഭയം തേടി പള്ളിമേടയില്‍ തങ്ങിയവരുടെ മേലാണ് നനഞ്ഞുകുതിര്‍ന്ന കെട്ടിടം തകര്‍ന്നു വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകയാണ്.
https://www.facebook.com/Malayalivartha


























