തങ്ങളുടെ സഹോദരങ്ങളെ രക്ഷിച്ചതിന് പ്രതിഫലം വേണ്ട ; കേരളത്തിന്റെ സൈന്യമാണെന്ന് പറഞ്ഞതിൽ നന്ദിയുണ്ട് ; മുഖ്യമന്ത്രിയുടെ വാഗ്‌ദാനം സ്നേഹത്തോടെ നിഷേധിച്ച് ഒരു മത്സ്യത്തൊഴിലാളി

കേരളം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിച്ചവർ മത്സ്യത്തൊഴിലാളികളാണ് . മൽസ്യത്തൊഴിലാളികളുടെ സേവനം മഹത്വരം ആണെന്ന് ചൂണ്ടി കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്ക് പ്രതിഫലമായി ദിവസം മൂവായിരം രൂപ വാഗ്ദാനം ചെയ്തു. എന്നാൽ ഇത് സ്നേഹത്തോടെ നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു മത്സ്യത്തൊഴിലാളി.
തങ്ങളുടെ സഹോദരങ്ങളെ രക്ഷിച്ചതിന് പ്രതിഫലം വേണ്ട. മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യമാണെന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. ബോട്ട് നന്നാക്കിത്തന്നാൽ മാത്രം മതിയെന്നും ഇദ്ദേഹം പറഞ്ഞു.
രക്ഷാ പ്രവർത്തനത്തിനിടയിൽ നിരവധി ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളിബോട്ടുകള്‍ക്ക് ദിവസം 3000 രൂപ സാഹായവും കേടുപാടുകള്‍ അറ്റകുറ്റപണി ചെയ്യാനുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ ബോട്ടുകള്‍ തിരിച്ച് തീരങ്ങളില്‍ എത്തിക്കും, ആവശ്യമായ ഇന്ധനം നല്‍കും, നാട്ടില്‍ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുട്ടുണ്ട്.
https://www.facebook.com/Malayalivartha


























