വെള്ളം ഇറങ്ങിയപ്പോൾ വീട് വൃത്തിയാക്കാനിറങ്ങിയ യുവാവിന് പാമ്പ് കടിയേറ്റു... ഇഴ ജന്തുക്കളും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട് വൃത്തിയാക്കാനായി പുറപ്പെടുന്നവർ അതീവ ശ്രദ്ധാലുവായിരിക്കണമെന്ന് അധികൃതര്‍

മലപ്പുറം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീട് വൃത്തിയാക്കാനെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. ഇഴ ജന്തുക്കളും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട് വൃത്തിയാക്കാനായി പുറപ്പെടുന്നവര്‍ ശ്രദ്ധാലുവായിരിക്കണമെന്ന് അധികൃതര്‍.
ശക്തമായ മഴ മൂലമുണ്ടായ പ്രളയത്തില്‍ വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സമീറിനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്ബിലെത്തിച്ചിരുന്നു. വെള്ളം കുറവുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വീട് വൃത്തിയാക്കാന്‍ പുറപ്പെട്ടത്. ഇതിനിടെയാണ് പാമ്പ് കടിയേറ്റത്.
തീരൂരങ്ങാടി താഴെ കൊളപ്പുറം എരണപ്പിലാക്കല്‍ കടവിന് സമീപത്തെ എടത്തിങ്ങല്‍ സമീറിനാണ് (29) പാമ്ബ് കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























