പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 28 അധിക സര്‍വ്വീസുകള്‍

പ്രളയദുരന്തത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്ന് 28 അധിക സര്‍വീസ് നടത്തും. 10 ആഭ്യന്തര സര്‍വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടത്തുക.
തിങ്കളാഴ്ച രാവിലെ മുതല്‍ കൊച്ചി വെല്ലിംഗ്ടണ്‍ ദ്വീപിലെ നേവല്‍ബേസില്‍നിന്ന് ചെറുവിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയിരുന്നു. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha


























