ഇത്രയും അധികം ആളുകളെ തനിച്ചാക്കി വീടുപേക്ഷിക്കാന്‍ മനസ് വന്നില്ല! ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം തന്റെ വീട്ടിലുണ്ടായിരുന്നു; ദുരിത ദിവസങ്ങൾ ഓർത്തെടുത്ത് സലിം കുമാർ

മൂന്നുദിവസമായി പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുളള വീട്ടില്‍ സലിം കുമാറും കുടുംബവും കുടുങ്ങിക്കിടക്കുകയായിരുന്നു. ടെറസില്‍ ആയിരുന്നു മൂന്നു ദിവസവും തള്ളി നീക്കിയത്. 45ഓളം പേരാണ് സലിം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു ഇവിടെ തുടരുകയും ചെയ്തു.
ഇത്രയും അധികം ആളുകളെ തനിച്ചാക്കി വീടുപേക്ഷിക്കാന്‍ മനസനുവദിക്കാതിരുന്നതുകൊണ്ട് സലിമും കുടുംബവും അവിടെ തന്നെ തങ്ങുകയായിരുന്നു. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറും കുടുംബവും താമസിക്കുന്ന ഇരുനില വീട്. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ സലീം കുമാറും കുടുംബവും വീട് പൂട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേര്‍ അഭയം തേടി ഇവിടെയെത്തിയത്. തുടര്‍ന്ന് ഇവിടെ തുടരാന്‍ തീരുമാനിച്ചു.
ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമായി. നിരവധി പ്രായമായവര്‍ ഒപ്പമുണ്ടായിരുന്നെന്നും താരം പറയുന്നു. ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് സലിം കുമാര്‍ പറയുന്നു. വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാമ്ബിലേക്ക് കൊടുക്കാന്‍ വാങ്ങി വെച്ച ഭക്ഷണ സാമഗ്രികളാണ് ഇവര്‍ക്കായി ഉപകാരപ്പെട്ടത്. എന്നാല്‍ കുടിവെള്ളത്തിന് ക്ഷാമം ഉണ്ടായതിനാല്‍ മഴവെള്ളം പിടിച്ചു കുടിക്കുകയായിരുന്നു.
സഹായമഭ്യര്‍ത്ഥിച്ച് സലിം കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളും തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണ് എന്നും വീടിന് മുന്നില്‍ നല്ല ഒഴുക്ക് ആയതിനാല്‍ നീന്തിപ്പോകാന്‍ പോലും പറ്റില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























