വീണ്ടും ഡാമുകൾ തുറക്കുന്നു ; രാവിലെ മൂന്ന് മണിക്ക് ഫേസ്ബുക്ക് ലൈവിലെത്തി ജനങ്ങളുടെ പരിഭ്രാന്തി മാറ്റി ജില്ലാ കളക്ടർ

ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാർ എന്നീ ഡാമുകൾ തുറന്നുവിടുമെന്ന മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് കക്കി ഡാമിനോട് അനുബന്ധമായുള്ള ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. ശബരിഗിരി പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്‌തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ 15 സെ.മി ഉയര്‍ത്തിയത്.
പമ്പയുടെ തീരത്തുള്ള പഞ്ചായത്തുകളില്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് രാത്രി മൂന്ന് മണിയോടെ ഫേസ്ബുക്ക് ലൈവിലെത്തി കലക്‌ടര്‍ ജനങ്ങളുടെ ആശങ്കയകറ്റിയത്. ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. മൂന്ന് മണിക്ക് ഫേസ്ബുക്ക് ലൈവിലെത്തിയാണ് കളക്‌ടര്‍ ഇക്കാര്യമറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ ജനങ്ങള്‍ക്ക് ആശ്വാസമായി.
https://www.facebook.com/Malayalivartha


























