കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ വീടുവിട്ടു വരാത്തവരെ ആവശ്യമെങ്കില്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം

വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട്ടില്‍ വീടുവിട്ടു വരാത്തവരെ ആവശ്യമെങ്കില്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.
ബോട്ടിലും വള്ളത്തിലും ദേശീയ ദുരന്തനിവാരണസേനയുടെ രക്ഷാബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കുട്ടനാട് താലൂക്കിന്റെ 11 പഞ്ചായത്തുകളില്‍നിന്നുമായി 85 ശതമാനം പേരും ഒഴിഞ്ഞെന്നാണ് റനവ്യുവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























